Blog Post

Karanavars > News > Keralam > മുസ്ലിം ആണോ, ബുദ്ധിമുട്ടാണ്; മുസ്ലിമും, ഭര്‍ത്താവും ഒപ്പമില്ലാത്തതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് മമ്മൂട്ടി‍ ചിത്രത്തിന്റെ സംവിധായിക

മുസ്ലിം ആണോ, ബുദ്ധിമുട്ടാണ്; മുസ്ലിമും, ഭര്‍ത്താവും ഒപ്പമില്ലാത്തതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് മമ്മൂട്ടി‍ ചിത്രത്തിന്റെ സംവിധായിക

കൊച്ചി : മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെട്ടതിനാലും ഭര്‍ത്താവ് കൂടെയില്ലെന്ന കാരണങ്ങളാല്‍ കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഇടം ലഭിക്കുന്നില്ലെന്ന് സംവിധായിക രത്തീന.

മമ്മൂട്ടിയിലും പാര്‍വ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഴുഎന്ന ചിത്രത്തിന്റെ സംവിധായികയാണ് രത്തീന.

മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, ഏഴ് വയസ്സുള്ള ഒരു കുട്ടി ഒപ്പമുണ്ട്, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ തനിക്ക് ഫ്‌ളാറ്റ് നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണ് രതീന ആരോപിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

മുസ്ലിമാണെന്ന കാരണത്താല്‍ ഫ്‌ളാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളതിനാല്‍ പുതുമ തോന്നിയിട്ടില്ല. ഭര്‍ത്താവ് കൂടെയില്ലാത്തതും ഏഴ് വയസ്സുള്ള ഒരു കുട്ടിയുള്ളതുമാണ് ഇപ്പോള്‍ കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും രതീന പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *