Blog Post

Karanavars > News > Keralam > പിറന്നാല്‍ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി പീഡനം; വെട്ടിയാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പിറന്നാല്‍ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി പീഡനം; വെട്ടിയാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

എറണാകുളം: പിറന്നാള്‍ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഡിവഐഎഫ്‌ഐ നേതാവും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് പോലീസ്.

യുവതി കഴിഞ്ഞ ദിവസം പരാതി നല്‍കിയതിന് പിന്നാലെ വെട്ടിയാര്‍ ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ പീഡന വിവരം നേരത്തേ പുറത്തുവിട്ടെങ്കിലും കഴിഞ്ഞ ദിവസമാണ് യുവതി രേഖാമൂലം പരാതി നല്‍കിയത്. 2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫഌാറ്റില്‍വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍വെച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്.

പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയതായി യുവതി പറഞ്ഞു. പ്രമുഖ ഇടതുപക്ഷ ട്രോണ്‍ ഗ്രൂപ്പായ ഐസിയുവിലെ അഡ്മിനും പ്രാദേശിക സിപിഎം നേതാവുമായ വെട്ടിയാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഹാസ്യ വീഡിയോകള്‍ വഴിയാണ് പ്രശസ്തനാകുന്നത്.

Leave a comment

Your email address will not be published. Required fields are marked *