Blog Post

Karanavars > News > Keralam > ‘നമുക്ക് വോട്ട് വേണം, അതിന് ബി.ജെ.പിക്കാരെ പോയിക്കാണാന്‍ ഞാന്‍ തയാറാണ്’: പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത്

‘നമുക്ക് വോട്ട് വേണം, അതിന് ബി.ജെ.പിക്കാരെ പോയിക്കാണാന്‍ ഞാന്‍ തയാറാണ്’: പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. മുസ്‌ലിം ലീഗിന് ബി.ജെ.പിയുടെ വോട്ടും ആവശ്യമാണെന്ന് പി.എം.എ സലാം പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നു.

തെരഞ്ഞടുപ്പ് സമയത്തെ സംഭാഷമാണ് ഇപ്പോള്‍ കൈരളി പുറത്ത് വിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബി.ജെ.പിക്കാരെ നേരിട്ട് പോയിക്കാണാന്‍ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.

നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്‌നമല്ല. നമുക്ക് വോട്ട് വേണം. അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബി.ജെ.പിക്കാര്‍ നമുക്ക് വോട്ട് ചെയ്യാന്‍ തയാറാണെങ്കില്‍, ആ ബി.ജെ.പിക്കാരനെ ഞാന്‍ പോയിക്കാണാന്‍ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കണം‘- ഓഡിയോയില്‍ പറയുന്നു.

സംസ്ഥാനത്ത്‌ കോലീബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. അതിനാല്‍ പുതിയ വിവാദങ്ങളില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.

Leave a comment

Your email address will not be published. Required fields are marked *