Blog Post

Karanavars > News > Keralam > അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

അറബി വേഷത്തില്‍ പറന്നിറങ്ങി വരന്‍, കൗതുകമായി തലസ്ഥാനത്തെ വെറൈറ്റി കല്യാണം

കഴക്കൂട്ടം: അറബി വേഷത്തില്‍ ഹെലികോപ്റ്രറില്‍ പറന്നിറങ്ങി വരന്‍. അറബിഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വേദിയിലേക്കെത്തി വധു.

കഴക്കൂട്ടത്തെ അല്‍സാജ് അരീനയിലാണ് വ്യത്യസ്ഥമായ വിവാഹക്കാഴ്ചകള്‍ കൗതുകമായത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റുമായ ഷിറാസിന്റെയും കരിച്ചുറ സ്വദേശി ലാമിയ ഷിബുവിന്റെയും വിവാഹം പങ്കെടുത്തവര്‍ക്കെല്ലാം നവ്യാനുഭവമായിരുന്നു. വരനെ അറബി ഗാനത്തിനൊത്ത് ചുവടുകള്‍വച്ചാണ് കലാകാരന്മാരുടെ സംഘം സ്വീകരിച്ചാനയിച്ചത്.

മൂന്നരവര്‍ഷമായി പൈല​റ്റായി ജോലി ചെയ്യുകയാണ് ഷിറാസ്. ഇതാണ് വിവാഹ ചടങ്ങിലേക്കും പറന്നെത്താനുള്ള പ്രചോദനം. കാഞ്ഞിരംപാറ ബീകോം ഗ്രീന്‍ ലീവ്സില്‍ പ്രവാസിയായ ഷാനഹാസിന്റെയും പരേതയായ യുഹാനുമ്മയുടെയും മകനായ ഷിറാസ് സ്‌കൂള്‍ വിദ്യാഭ്യാസം ഗല്‍ഫിലും തുടര്‍പഠനം പൂനെയിലും ഫ്രാന്‍സിലുമാണ് പൂര്‍ത്തിയാക്കിയത്. വധു ലാമിയ ഷിബു കരിച്ചാറ അഹ്‌ലം വീട്ടില്‍ ഷിബുഷീന ദമ്ബതികളുടെ മകളും രണ്ടാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയുമാണ്. വിവാഹശേഷം ഹെലികോപ്റ്ററില്‍ ചുറ്റിയടിക്കാനായതിന്റെ ത്രില്ലിലാണ് ലാമിയ.

Leave a comment

Your email address will not be published. Required fields are marked *