Blog Post

Karanavars > News > Keralam > പുതുവത്സരാഘോഷം: 10 മണിക്ക് ശേഷം ആഘോഷം പാടില്ല,​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്,​ പരിശോധന കടുപ്പിച്ച്‌ പൊലീസ്

പുതുവത്സരാഘോഷം: 10 മണിക്ക് ശേഷം ആഘോഷം പാടില്ല,​ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്,​ പരിശോധന കടുപ്പിച്ച്‌ പൊലീസ്

തിരുവനന്തപുരം: ഒമിക്രോണ്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

10 മണിക്ക് ശേഷം ആള്‍ക്കൂട്ടമോ ആഘോങ്ങളോ ഒത്തുചേരല്‍ പരിപാടികളോ സംഘടിപ്പിക്കാന്‍ പാടില്ല. പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയില്‍ കരുതണം.

നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടയ്‌ക്കണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

തീയേറ്റുകള്‍ക്ക് സെക്കന്‍ഡ് ഷോ നടത്താനും അനുമതിയില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ജനുവരി രണ്ടു വരെയാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.

Leave a comment

Your email address will not be published. Required fields are marked *