Blog Post

Karanavars > News > Keralam > അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്ന് ഡിജിപി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്ന് ഡിജിപി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഒാഫീസിലുണ്ടാകണമെന്നും ഡിജിപിയുടെ നിർദേശം. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും ആലപ്പുഴയിൽ തുടർ സംഭവങ്ങളുണ്ടാകാതിരിക്കാനുമുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗൺസ്‌മെന്റും റാലിക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അനുമതി നൽകുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത കാണിക്കാനും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി പൊലീസുകാരെ ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കൊപ്പം അതിർത്തികളിൽ പരിശോധ കർശനമാക്കാനും നിർദേശമുണ്ട്. ക്രിമിനലുകളെ പ്രത്യേകം നിരീക്ഷിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *