Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
കാണ്‍പുര്‍ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായി - Karanavars

Blog Post

Karanavars > News > latest news > കാണ്‍പുര്‍ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായി

കാണ്‍പുര്‍ ടെസ്റ്റ്: ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായി

കാണ്‍പുര്‍:ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 345 റണ്‍സിന് ഓള്‍ ഔട്ടായി. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരും അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

നാല് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടു. അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് പുറത്തായത്. രണ്ടാം ദിനം ഒരു റണ്‍സ് പോലും നേടാനാവാതെ പോയ ജഡേജയെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. 112 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്ത ശേഷമാണ് ജഡേജ ക്രീസ് വിട്ടത്.

ജഡേജയ്ക്ക് പിന്നാലെ വൃദ്ധിമാന്‍ സാഹ ക്രീസിലെത്തി. സാഹയെ സാക്ഷിയാക്കി ശ്രേയസ് അയ്യര്‍ അനായാസം ബാറ്റ് ചലിപ്പിച്ചു. വൈകാതെ താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന 16-ാം ഇന്ത്യന്‍ താരം എന്ന റെക്കോഡ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കി.

പുതുതായി ക്രീസിലെത്തിയ സാഹയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത സാഹയെ ടിം സൗത്തി വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന്റെ കൈയ്യിലെത്തിച്ചു. സാഹയ്ക്ക് പകരം രവിചന്ദ്ര അശ്വിന്‍ ക്രീസിലെത്തി.

അശ്വിന്‍ നന്നായി ബാറ്റ് ചെയ്യാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. അശ്വിനെ കൂട്ടുപിടിച്ച് ശ്രേയസ് ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ ടിം സൗത്തിയുടെ പന്തില്‍ ശ്രേയസ് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 171 പന്തുകളില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ്സിനെ സൗത്തി വില്‍ യങ്ങിന്റെ കൈയ്യിലെത്തിച്ചു.

പിന്നാലെ വന്ന അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. എന്നാല്‍ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് അശ്വിന്‍ ഇന്ത്യയെ രക്ഷിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ അശ്വിനെ നഷ്ടപ്പെട്ടു. 56 പന്തുകളില്‍ നിന്ന് 38 റണ്‍സെടുത്ത അശ്വിനെ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ വന്ന ഇഷാന്തിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി അജാസ് ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ഉമേഷ് യാദവ് (10) പുറത്താവാതെ നിന്നു.

ന്യൂസീലന്‍ഡിനായി വൈസ് ക്യാപ്റ്റന്‍ ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കൈല്‍ ജാമിസണ്‍ മൂന്നുവിക്കറ്റെടുത്തു. അജാസ് പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *