Blog Post

Karanavars > News > Keralam > ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം; മാര്‍ച്ചും ധര്‍ണയും

ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18ന് കോണ്‍ഗ്രസ് സമരം; മാര്‍ച്ചും ധര്‍ണയും

കൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ നവംബര്‍ 18-ന് ഇന്ധനവില വര്‍ധനക്കെതിരെ 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്‍.

ഇന്ധനവിലക്കെതിരായ കോണ്‍ഗ്രസ്‌ സമരം ജനം നെഞ്ചിലേറ്റിയെന്നും അദ്ദേഹം പറഞ്ഞു.സമരം ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിലവര്‍ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ധനവിലയില്‍ ഇളവ് നല്‍കാന്‍ കഴിയാത്തത് മുഖ്യമന്ത്രി വിശദീകരിക്കണം.

പാലക്കാട്‌ മുതലമടയിലെ ജാതി വിവേചനത്തിന് പിന്നില്‍ സിപിഎ മ്മാണെന്നും മുതലമടയിലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *