Blog Post

Karanavars > News > Keralam > ശനിയും ഞായറും ഇനി ട്രിപ്പിള്‍ ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

ശനിയും ഞായറും ഇനി ട്രിപ്പിള്‍ ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ശനിയും ഞായറും കര്‍ശന നിയന്ത്രണം. ആഴ്ചയിലെ അവസാന ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയ സ്ഥാപനങ്ങളും മാളുകളും തുറക്കാതിരിക്കാനും പൊതുജനം നിയന്ത്രണങ്ങളില്ലാതെ പുറത്തിറങ്ങാതിരിക്കാനുമാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹോട്ടലുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ അനുമതിയില്ല. പകരം ഭക്ഷണം പുറത്തേക്ക് കൊടുത്തുവിടാനുള്ള ക്രമീകരണം നടത്താം. ഓണ്‍ലൈന്‍ ഡെലിവറി ബോയ്‌സിന് ഇത്തരം സംവിധാനങ്ങളെ സഹായിക്കാം.

മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് ഇന്ന് തുറക്കാന്‍ അനുമതിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളാരംഭിച്ച പശ്ചാത്തലത്തിലാണ് ഇളവ് നല്‍കിയത്ശനിയും ഞായറും സാമൂഹിക അകലം പാലിച്ച്‌ പൊതുസ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം തുടരാം. എന്നാല്‍ അത്തരം പണികള്‍ നടക്കുന്ന വിവരം അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരിക്കണം എന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

ഈ മാസം 16-ാം തീയതിവരെയാണ് നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണം. കുറച്ചു ദിവസ ങ്ങളായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ട്. ടി.പി.ആര്‍ റേറ്റ് പത്ത് ശതമാനം താഴെ വന്നാല്‍ മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നാണ് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാറി നോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *