Blog Post

Karanavars > News > Keralam > ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസല്‍ വില 91.50 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.

ഈ മാസം മാത്രം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസത്തെ വില വര്‍ധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

ഇന്ത്യയിലുടനീളമുള്ള പല നഗരങ്ങളിലും പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് നിരക്കിലാണ് വില്‍പ്പന നടക്കുന്നത്.

വ്യാഴാഴ്ചയാണ് ഇതിന് മുന്‍പ് വില വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് അന്ന് വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു.

സംസ്ഥാനത്തെ പെട്രോള്‍ വില (ഇന്നത്തെ വിലയും ഇന്നലത്തെ വിലയും

ആലപ്പുഴ 95.19/ 94.47

എറണാകുളം 94.66/ 94.19

ഇടുക്കി 95.67/ 95.38

കണ്ണൂര്‍ 94.69/ 94.40

കാസര്‍കോട് 95.38/ 95.33

കൊല്ലം 95.59/ 95.47

കോട്ടയം 94.70/94.66

കോഴിക്കോട് 94.81/94.63

മലപ്പുറം 95.21/94.71

പാലക്കാട് 95.61/94.99

പത്തനംതിട്ട 95.23/ 94.79

തൃശൂര്‍ 94.86/ 94.48

lതിരുവനന്തപുരം 96.21/ 96

വയനാട് 95.69/95.31

പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് എങ്ങനെ തീരുമാനിക്കും?

എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില മാറുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ എക്സൈസ് തീരുവ, ഡീലര്‍ കമ്മീഷന്‍ എന്നിവയും മറ്റ് കാര്യങ്ങളും ചേര്‍ത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു. വിദേശനാണ്യ നിരക്കിനൊപ്പം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില എന്താണെന്നതിനെ ആശ്രയിച്ച്‌ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും മാറുന്നു.

Leave a comment

Your email address will not be published. Required fields are marked *