Blog Post

Karanavars > News > Keralam > സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ യുവതിയുടെ ശ്രമം

സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ യുവതിയുടെ ശ്രമം

ആറ്റിങ്ങല്‍: സുഹ‌ൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, യുവതി പിടിയില്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മംഗലപുരം നിജേഷ് ഭവനില്‍ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെ ആറ്റിങ്ങല്‍ പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു.

നിതീഷി​െന്‍റ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തി​െന്‍റ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന് ഓടിയ നിതീഷിനെയാണ് നാട്ടുകാര്‍ കണ്ടത്ഓടിക്കൂടിയ നാട്ടുകാര്‍ ഇദ്ദേഹത്തെ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം ​െപാലീസിലും വിവരം അറിയിച്ചു. പരിക്ക് ഗുരുതരം ആയതിനാല്‍ അവിടെനിന്ന്​ മെഡിക്കല്‍ കോളജിലേക്ക്​ അയക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ ജിബിയും സംഘവും ഉടന്‍ സ്ഥലത്തെത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രശ്മിയെ പിടികൂടുകയായിരുന്നു. അക്ഷയ സെന്‍റര്‍ ജീവനക്കാരനായ നിതീഷും രശ്മിയും മൂന്നു വര്‍ഷമായി സുഹൃത്തുക്കളാണ്. ഭര്‍ത്താവും രശ്മിയുംചേര്‍ന്ന് ഇയാളെ കോരാണിയിലേക്ക്​ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

നിതീഷ് ത​െന്നക്കുറിച്ച്‌ മോശമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച്‌ പ്രശ്നം സൃഷ്​ടിക്കുകയായിരുന്നുവെന്ന് രശ്മി പൊലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. ആറ്റിങ്ങല്‍ ​െപാലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *