Blog Post

Karanavars > News > latest news > പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകൂ, കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ്.

പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകൂ, കല്യാണം കഴിച്ചിട്ടില്ല; രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ്.

ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. രാഹുൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുൻ എംപി മോശം പരാമർശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശം.
രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ. പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നുമായിരുന്നു ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശം. ജോയ്സ് ജോർജ് രാഹുലിനെ അധിക്ഷേപിച്ചപ്പോൾ മന്ത്രി എം.എം മണിയും വേദിയിലുണ്ടായിരുന്നു.

ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ജോയ്‌സ് ജോർജിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറും പക്വതയില്ലാത്ത വില കുറഞ്ഞ പരാമർശമെന്ന് പി.ജെ ജോസഫും പ്രതികരിച്ചു. ജോയ്സിന്റെ പരാമർശം എൽഡിഎഫിന്റെ അഭിപ്രായമാണോ എന്നും പി.ജെ ജോസഫ് ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *