Blog Post

Karanavars > News > latest news > നിര്‍ഭയ കേസ്; മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി

നിര്‍ഭയ കേസ്; മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി.

മുകേഷ് ശര്‍മ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും പുനഃപരിശോധന ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

കേസിലെ മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. നിര്‍ഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് പട്യാല കോടതി വിധിച്ചത്. എന്നാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനാണ് മറ്റ് പ്രതികളുടെ തീരുമാനമെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും.

ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി തള്ളി പതിനാല് ദിവസങ്ങള്‍ക്ക് ശേഷമാണ് വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കേണ്ടത്.

ഇന്ന് വൈകുന്നേരം 3.30ന് പട്യാല കോടതി കേസ് വീണ്ടും പരിഗണിക്കും. വധശിക്ഷ നടപ്പിലാക്കുന്നത് സംഭവിച്ച്‌ കൂടുതല്‍ വ്യക്തത ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള മരണവാറണ്ട് അടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.

Leave a comment

Your email address will not be published. Required fields are marked *