തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം പുരോഗമിക്കവെയാണ് പ്രതികളായ അബ്‌ദുള്‍ ഷമീറും തൗഫീകും പിടിയിലായത്. ഉഡുപ്പി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.