Blog Post

Karanavars > News > Keralam > കളിയിക്കാവിളയില്‍ പോലിസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു

കളിയിക്കാവിളയില്‍ പോലിസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചുകൊന്നു

തിരുവനന്തപുരംകൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലിസുകാരന്‍ കൊല്ലപ്പെട്ടു.തമിഴ്‌നാട് പോലിസിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറായ മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.

കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് ആക്രമണത്തിനു പിന്നിലെന്നു പോലിസ് പറഞ്ഞു. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ഇയാള്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് വിന്‍സെന്റിന്റെ ശരീരത്തിലേറ്റത്. കൂടെയുണ്ടായിരുന്ന പോലിസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപാതക കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പോലിസുമായി ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായും തിരുനെല്‍വേലി ഡിഐജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.

അഞ്ച് മാസം കഴിഞ്ഞ് റിട്ടയര്‍ ചെയ്യാന്‍ ഇരിക്കുകയായിരുന്നു വില്‍സണ്‍. ഒരു അപകടത്തെത്തുടര്‍ന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുന്‍പാണ് തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്.

Leave a comment

Your email address will not be published. Required fields are marked *