Blog Post

Karanavars > News > Keralam > വെെക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം

വെെക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് കാറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലു മരണം. 10 പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരും ഉദയംപേരൂര്‍ സ്വദേശികളുമായ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം.

വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിലേക്ക് അമിത വേഗതയിലായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നുകാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Leave a comment

Your email address will not be published. Required fields are marked *