Blog Post

Karanavars > News > latest news > നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ 22 ന് നടപ്പാക്കും

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ ഏഴുമണിയോടെയാണ് വധശിക്ഷ നടപ്പാക്കുക.മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക.

മൂന്നു മണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി വന്നത്.പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ അവര്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജഡ്ജി പ്രതികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു. ഇരയുടെ മാതാപിതാക്കള്‍, അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാണ് ആ സംയത്ത് കോടതിയക്കുള്ളില്‍ ഉണ്ടായിരുന്നത്.

വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതികള്‍ തങ്ങള്‍ക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.എന്നാല്‍ എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനുള്ളില്‍ അത് ചെയ്തില്ലെന്ന് ആരാഞ്ഞ കോടതി പ്രതികളുടെ ആവശ്യം തള്ളുകളായിരുന്നു.

നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.വിധിയില്‍ നിര്‍ഭയയുടെ അമ്മ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമത്തില്‍ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് ഇതെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *