Blog Post

Karanavars > News > Cinema > ’65കാരനായ നിര്‍മാതാവ് എന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു, അന്ന് ഞാന്‍ കൗമാരക്കാരിയാണ്’; അനുഭവം പറഞ്ഞ് നടി

’65കാരനായ നിര്‍മാതാവ് എന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു, അന്ന് ഞാന്‍ കൗമാരക്കാരിയാണ്’; അനുഭവം പറഞ്ഞ് നടി

രിയറിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നടി മല്‍ഹാര്‍ റാത്തോഡ്. 65കാരമായ ബോളിവുഡ് നിര്‍മാതാവ് തന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു എന്നാണ് നടി പറയുന്നത്. അന്ന് കൗമാരക്കാരിയായിരുന്നു താനെന്നാണ് താരം പറയുന്നത്. ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നുമാണ് താരം പറയുന്നത്.

ബോളിവുഡില്‍ മികച്ച അവസരം തേടിവരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിങ് കൗച്ച്‌ എന്ന് മല്‍ഹാര്‍ പറഞ്ഞു. സിനിമ മേഖലയില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തുസെലിബ്രിറ്റികളുടെ മക്കള്‍ക്ക് ഇത് പ്രശ്‌നമാവില്ലെന്നും അവര്‍ വളര്‍ന്നു വരുന്നത് തന്നെ താരമായിട്ടാണ്. അവര്‍ക്കായി മുന്‍കൂട്ടി അരങ്ങേറ്റചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും. ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടുന്നതൊന്നും അവര്‍ അനുഭവിക്കേണ്ടി വരില്ല.

ആദ്യകാലത്ത് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച്‌ അമ്മയോട് പറയാന്‍ പേടിയായിരുന്നു. സിനിമയുടെ പിന്നാലെ നടക്കുന്നത് നിര്‍ത്താന്‍ പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതില്‍ എനിക്ക് സന്തോഷമാണ്. മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ല.’ മല്‍ഹാര്‍ പറഞ്ഞു. തുടക്കത്തിലെ കാസ്റ്റിങ് കൗച്ചിന് പിന്നാലെ അഭിനയരംഗത്തും മോഡലിങ്ങിലും സജീവസാന്നിധ്യമാണ് താരം. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെയാണ് മല്‍ഹാര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയായത്.

Leave a comment

Your email address will not be published. Required fields are marked *