Blog Post

Karanavars > News > Keralam > ചരിത്ര കോണ്‍ഗ്രസില്‍ കനത്ത പ്രതിഷേധം; ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തേണ്ടി വന്നു

ചരിത്ര കോണ്‍ഗ്രസില്‍ കനത്ത പ്രതിഷേധം; ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തേണ്ടി വന്നു

കണ്ണൂര്‍: പൗരത്വഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരില്‍ കടുത്ത പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തി മടങ്ങേണ്ടി വന്നു. ചരിത്ര കോണ്‍ഗ്രസിന്​ എത്തിയ പ്രതിനിധികളില്‍ നിന്ന്​ തന്നെയാണ്​ ഗവര്‍ണര്‍ക്ക്​ പ്രതിഷേധം നേരിടേണ്ടി വന്നത്​.

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവര്‍ത്തിച്ചു. ഇതോടെയാണ്​ സദസ്സില്‍നിന്ന്​ പ്രതിഷേധം ഉയര്‍ന്നത്​.
ഗവര്‍ണര്‍ക്ക്​ നേരെ ഷെയിം ഷെയിം വിളികളുമായി മുന്‍ നിരയില്‍നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റുപൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മു​​ദ്രാവാക്യങ്ങളും ഉയര്‍ന്നു.

സി..എക്കും പൗരത്വപട്ടികക്കുമെതിരെ പ്ലകാര്‍ഡുകളും ഇവര്‍ ഉയര്‍ത്തിക്കാട്ടി. പ്രതി​ഷേധിച്ചവരെ സദസ്സില്‍ നിന്ന്​ പിടിച്ചുമാറ്റാന്‍ പൊലീസ്​ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജെ.എന്‍.യു, അലീഗഡ്​ യൂനിവേഴ്​സിറ്റികളില്‍ നിന്നെത്തിയ പ്രതിനിധികളാണ്​ പ്രതിഷേധിച്ചതെന്നാണ്​ വിവരം.

എന്നാല്‍ പ്രതി​ഷേധം വകവെക്കാതെ ഗവര്‍ണര്‍ ഏതാനും മിനുട്ടുകള്‍ കൂടി പ്രസംഗം തുടര്‍ന്നു. എന്നാല്‍ പ്രതിഷേധം രൂക്ഷമാകുന്നത്​ കണ്ട ചടങ്ങിലെ അധ്യക്ഷന്‍ പ്രമുഖ ചരിത്രകാരന്‍ ഇന്‍ഫാന്‍ ഹബീബ്​ പ്രസംഗം അവസാനിപ്പിക്കാന്‍ ഗവര്‍ണറോട്​ നിര്‍ദേശിക്കുകയായിരുന്നു.

15​ മിനിട്ടിനകം പ്രസംഗം അവസാനിപ്പിച്ച്‌​ ഗവര്‍ണര്‍ വേദി വിടുമ്പോഴും സദസ്സില്‍ നിന്ന്​ ശക്​തമായ പ്രതിഷേധവും കൂവലും ഉയര്‍ന്നു. ഗവര്‍​ണര്‍ പുറത്തേക്ക്​ പോകുമ്പോൾ‍ നിയമ ഭേദഗതിക്കുമെതിരെ പ്രതിനിധികളില്‍ നിന്ന്​ നിരവധി പേര്‍ എഴുന്നേറ്റ്​ മുദ്രാവാക്യം വിളിച്ചു. ഗവര്‍ണര്‍ വേദി വിട്ട ശേഷം പ്രതിഷേധം അടങ്ങുകയും ചെയ്​തു.

നേരത്തേ, ​കണ്ണൂരില്‍ വിവിധ സ്​ഥലങ്ങളില്‍ ഗവര്‍ണര്‍ക്ക്​ നേരെ കരി​ങ്കൊടി പ്രതിഷേധവും അരങ്ങേറി. മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി കണ്ണൂര്‍ നഗരത്തിലെ യൂനിവേഴ്​സിറ്റി ആസ്​ഥാനത്തേക്കുള്ള യാത്രക്കിടെ നിരവധി സ്​ഥലങ്ങളില്‍ ഗവര്‍ണര്‍ക്കു നേരെ കരി​ങ്കൊടി ഉയര്‍ന്നു.

Leave a comment

Your email address will not be published. Required fields are marked *