Blog Post

Karanavars > News > Keralam > തിരുവനന്തപുരത്ത് തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി ; കട അടിച്ചു തകര്‍ത്തു

തിരുവനന്തപുരത്ത് തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി ; കട അടിച്ചു തകര്‍ത്തു

കാട്ടാക്കട: തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു. കാട്ടാക്കട പൂവച്ചല്‍ ജംക്​ഷനിലെ തുണിക്കടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവാണ് ഉടമയായ പൂവച്ചല്‍ സ്വദേശി ഷീന ഫാത്തിമയെ(35)യുടെ ഇടതു കൈയ്യില്‍ വെട്ടിയത്.

സ്ഥലത്ത് ഉണ്ടായിരുന്ന ഷീനയുടെ ഭാര്‍ത്താവ് അബ്ദുള്‍ അസീസും മകന്‍ റിയാനും അക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ബൈക്കില്‍ കടന്നു കളയുകയായിരുന്നു.

ഇതിനിടെ കടയിലെ സുരക്ഷാ ക്യാമറയും ചില്ലുകളും അക്രമി അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട പൊലീസ് സ്ഥലത്ത് എത്തിആക്രമണ കാരണം വ്യക്തമല്ല.

Leave a comment

Your email address will not be published. Required fields are marked *