Blog Post

Karanavars > News > Keralam > അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മരുമകള്‍

അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മരുമകള്‍

പുത്തൂര്‍: അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി മരുമകള്‍. വെണ്ടാര്‍ ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകള്‍ ഗിരിത കല്ലു കൊണ്ടടിച്ച്‌ കൊലപ്പെടുത്തിയത്. 2015 മുതല്‍ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച്‌ പോലും ഇത്തരത്തില്‍ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

ഭര്‍ത്താവിനോടൊപ്പം വയനാട്ടില്‍ പോയി കുറച്ചുനാള്‍ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നുതുടര്‍ന്ന് ഈ മാസം 11ന് മകന്‍ പരീക്ഷയ്ക്ക് സ്കൂളില്‍പ്പോയ സമയത്ത് രമണിയമ്മയെ ഇല്ലാതാക്കാന്‍ പദ്ധതിയിടുകയായിരുന്നു. മുറ്റത്തു നിന്ന്‌ തുണി അലക്കാനുപയോഗിച്ചിരുന്ന കല്ല് സഞ്ചിയിലെടുത്തു കൊണ്ടുവന്ന് അര്‍ധമയക്കത്തിലായിരുന്ന അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു.അടിയേറ്റതിന് പിന്നാലെ രമണിയമ്മ ചാടിയെഴുന്നേറ്റു. തുടര്‍ന്ന് രണ്ടുതവണകൂടി രമണിയമ്മയുടെ തലയില്‍ കല്ലുപയോ​ഗിച്ച്‌ ആഞ്ഞടിച്ചെന്നും ​ഗിരിത മൊഴി നല്‍കി.

Leave a comment

Your email address will not be published. Required fields are marked *