Blog Post

Karanavars > News > Keralam > തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊജിതമാക്കി. ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയ ഏഴുപേരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

വെസ്റ്റ് പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 7.50 ആണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉല്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ മര്‍ദ്ദിച്ച്‌ ചാടിപ്പോയത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പോലീസുകാരനെ മര്‍ദ്ദിച്ച്‌ അവശനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. പോലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.

അതേ സമയം സംഭവ ദിവസം മാനസികാരോഗ്യ കേന്ദ്രത്തില്‍ വലിയ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നും ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ രക്ഷപ്പെടുമ്ബോള്‍ ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Leave a comment

Your email address will not be published. Required fields are marked *