കോഴിക്കോട്: ടിക് ടോക്ക് വഴി പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്നും കാമുകനെ തേടി ചെന്നൈയിലെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. പെണ്‍കുട്ടിയെ കണ്ടെതോടെ തന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് പിന്നെ സംഭവിച്ചത് മുട്ടന്‍ ട്വിസ്റ്റായിരുന്നു. ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെയാണ്. എല്ലാവരെയും ടിക്ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടിയാണ് പതിനാറുകാരി ചെന്നൈ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്.
അത്തോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യുവതിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 2 ദിവസം മുന്‍പ് ചെന്നൈയിലേക്കു പോയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ യുവാവിനെ തേടിയായിരുന്നു പെണ്‍കുട്ടിയുടെ ചെന്നൈ യാത്ര. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് 16 വയസ്സു മാത്രമേ ഉള്ളൂ എന്ന് യുവാവ് അറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയോട് തിരിച്ചു പോകാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും പോകാന്‍ പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെയും കൂട്ടി കോഴിക്കോട്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ അത്തോളി പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പേരാമ്ബ്ര മജിസ്‌ടേട്ട് കോടതി മുമ്ബാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ടിക്കടോക് പ്രണയങ്ങള്‍ ഇപ്പോള്‍ സ്ഥിരമായി മാറിയിരിക്കുകയാണ്. ദിവസവും പുറത്ത് വരുന്ന പ്രണയകഥകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച പുറത്ത് വന്ന ടിക്കടോക് പ്രണയവും പിന്നെയുണ്ടായ സംഭവങ്ങളും ആരും മറന്നിട്ടുണ്ടാവില്ല. മ്യൂസിക് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തത്. യുവതിയെ കാണാനില്ലെന്ന് അമ്മയും ഭര്‍ത്താവും വട്ടപ്പാറ പോലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. സ്ഥിരമായി യുവതി ടിക് ടോക്ക് ഉപയോഗിക്കുമായിരുന്നെന്നാണ് വിവരം. ആറു മാസം മുമ്ബാണ് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായ സരുണുമായി ടിക് ടോക്കിലൂടെ അടുക്കുന്നത്. ഈ അടുപ്പം പ്രണയത്തിലേക്കു വഴിമാറി. നവംബര്‍ 28ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി മക്കളെ വീടിനുള്ളിലാക്കിയ ശേഷം കാമുകനെ കാണാനായി കോട്ടയത്തെത്തുകയും ഇരുവരും ഇവിടെ നിന്നും കടന്നുകളയുകയുമായിരുന്നു. കോട്ടയത്ത് വെച്ചാണ് യുവതി സരുണിനെ ആദ്യമായി നേരില്‍ കാണുന്നതും. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുറച്ച് ദിവസം മുന്‍പ് സംഭവിച്ച മറ്റൊരു ടിക് ടോക് സംഭവവും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി ഇറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്‍പിച്ചു. പര്‍ദ ധരിച്ച് പങ്ങാരപ്പിള്ളിയിലാണ് യുവതി എത്തിയത്. തൊടുപുഴ സ്വദേശിനിയായ ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്‌ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. യുവതിയുടെ കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നിയ വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സര്‍വേ നടത്താന്‍ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു. ആളില്ലാത്ത വീടുകളില്‍ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനാണ് ഇവരെത്തിയതെന്നു സംശയമുയര്‍ന്നതോടെയാണു പൊലീസിലേല്‍പിച്ചത്. ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്ബ് വിഫലമായി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു. വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലായത്. എന്നാല്‍ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണു യുവതി ചേലക്കരയിലെത്തിയതെന്നു പൊലീസ് വ്യക്തമാക്കി.