Blog Post

Karanavars > News > Keralam > ഞാന്‍ തന്നെ ആ മലയാളി, എന്റെ അമ്മച്ചിയാണെ സത്യം ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും, നെഞ്ചുറപ്പുള്ള മലയാളിയാടാ പറയുന്നേ

ഞാന്‍ തന്നെ ആ മലയാളി, എന്റെ അമ്മച്ചിയാണെ സത്യം ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും, നെഞ്ചുറപ്പുള്ള മലയാളിയാടാ പറയുന്നേ

തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ കണ്ടെത്താന്‍ തീഹാര്‍ ജയിലിലെ അധികൃതര്‍ക്ക് സാധിച്ചില്ല എന്ന വാര്‍ത്ത പരന്നിരുന്നു. വധശിക്ഷ താരതമ്യേന കുറവായതിനാല്‍ പൊതുവേ ഇന്ത്യയില്‍ ആരാച്ചാര്‍മാരുടെ ആവശ്യം വിരളമായിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള കയര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങള്‍ തയാറായിട്ട് പോലും ആരാച്ചാരെ മാത്രം ഇതുവരെ കിട്ടിയിട്ടില്ല.

എന്നാല്‍ നിരവധി പേര്‍ ആ ജോലി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് തീഹാര്‍ ജയിലിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ മലയാളി താനാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയിലെ സോഫ്‌റ്റ്‌വെയര്‍ ടെസ്റ്റര്‍ റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റണ്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ എത്തിയിരിക്കുകയാണ്രാഷ്ട്രപതി റാംനാഥ് കോവിന്ദ്,​തീഹാര്‍ ജയില്‍ ഡിജി എന്നിവര്‍ക്ക് മെയില്‍ വഴിയാണ് പ്രതികളെ തൂക്കിലേറ്റാന്‍ റെയ്മണ്ട് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആരായിരിക്കും ആ മലയാളി എന്ന് രാവിലെ ചായയും കുടിച്ചു പത്രവും വായിച്ചോണ്ട് ഇരുന്നു തല പുകയണ്ടഞാന്‍ തന്നെ ആ മലയാളി
എനിക്ക് ഒരു അവസരം തന്നാല്‍ ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും
എന്റെ അമ്മച്ചിയാണേ സത്യംഅഭിമാനപൂര്‍വംനെഞ്ചുറപ്പോടെ
മലയാളിയാടാ പറയുന്നേ…..

Leave a comment

Your email address will not be published. Required fields are marked *