Blog Post

Karanavars > News > Keralam > യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം അതുകാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡനശ്രമം ! എന്നാല്‍ ബുദ്ധിപൂര്‍വം യുവാവിനെ മടക്കി അയച്ച യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്.

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം അതുകാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡനശ്രമം ! എന്നാല്‍ ബുദ്ധിപൂര്‍വം യുവാവിനെ മടക്കി അയച്ച യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്.

വിഴിഞ്ഞം: സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ധാരാളം പുറത്തട്ടുവരുന്നുണ്ട്.. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ കുറച്ചുകൂടി മനഃസാന്നിധ്യം കാണിച്ചാല്‍ ഇതുമാതിരിയുള്ള പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്നതിന് ഉദാഹരണമാണ് ഈയിടെ നടന്നത്.

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതി ബുദ്ധിപൂര്‍വ്വം അറസ്റ്റ് ചെയ്യിച്ചത് . കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫ് ആണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ ആയത് . വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു . എന്നാല്‍ പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ യുവതി ഇയാളെ ബുദ്ധിപൂര്‍വം മടക്കി അയച്ചു. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഗ്രിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *