Blog Post

Karanavars > News > latest news > വായുവില്‍ നിന്നും നേരിട്ട് വെള്ളം, വില 5 രൂപ; ശ്രദ്ധേയ പദ്ധതിയുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍

വായുവില്‍ നിന്നും നേരിട്ട് വെള്ളം, വില 5 രൂപ; ശ്രദ്ധേയ പദ്ധതിയുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍

ഹൈദരാബാദ്: വായുവില്‍ നിന്നും നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന അറ്റ്‌മോസ്‌ഫെറിക് വാട്ടര്‍ ജനറേറ്റര്‍സംവിധാനവുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍. കുപ്പിയില്‍ എട്ട് രൂപയ്ക്കും അല്ലാതെ അഞ്ച് രൂപയ്ക്കുമാണ് വെള്ളം നല്‍കുന്നത്.

ഹരിത പദ്ധതിയും ജലസംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നടപ്പാക്കിയത്. മൈത്രി അക്വാട്ടെക്കാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ഈ സാങ്കേതികവിദ്യയിലൂടെ 1000 ലിറ്റര്‍ വെള്ളം ഒരു ദിവസം ഉല്‍പ്പാദിപ്പിക്കാനാകും. ജലസംഭരണി സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്നതിനാല്‍ ദിവസങ്ങളോളം വെള്ളം ശുദ്ധിയോടെ സൂക്ഷിക്കാനും സാധിക്കുംവെള്ളം ശുദ്ധീകരിച്ച്‌ കുപ്പികളിലാക്കി കച്ചവടം ചെയ്യുന്ന സ്ഥിരം രീതികളില്‍ നിന്നും വ്യത്യസ്തമായി, വിവിധ ഘട്ടങ്ങളിലൂടെ, വായുവില്‍ നിന്നും ജലം ശേഖരിച്ചാണ് ശുദ്ധമായ വെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്.

ഒരു പ്രത്യേക സംവിധാനം വഴി യന്ത്രത്തിലേക്കെത്തിക്കുന്ന വായു ശുദ്ധീകരിക്കപ്പെടും. ശുദ്ധീകരിക്കപ്പെട്ട വായു പിന്നീട് കൂളിംഗ് ചേമ്ബറിലൂടെ കടത്തിവിടുന്നതോടെ ദ്രാവകരൂപത്തിലാകുകയാണ്. ശുദ്ധീകരിച്ച വെള്ളം
തുള്ളികളായി സംഭരണിയിലേക്കെത്തിച്ചേരും.

വിവിധ ഘട്ടങ്ങളില്‍ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം അള്‍ട്രാവയലറ്റ് റേ സംവിധാനത്തിലൂടെയാണ് പിന്നീട് കടന്നുപോകുക. വെള്ളത്തില്‍ ആവശ്യം വേണ്ട ധാതുക്കള്‍ ചേര്‍ത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്

Leave a comment

Your email address will not be published. Required fields are marked *