Blog Post

Karanavars > News > Keralam > ‘മൊബൈലില്‍ മിസ്ഡ് കോള്‍ കൊടുക്കും, തിരിച്ച്‌ വിളിക്കുന്നവരെ സൗഹൃദം സ്ഥാപിച്ച്‌ പ്രത്യേക സ്ഥലത്തേക്ക് വിളിച്ചു വരുത്തും. . .’; യുവതിയുടെ ഹണിട്രാപ്

‘മൊബൈലില്‍ മിസ്ഡ് കോള്‍ കൊടുക്കും, തിരിച്ച്‌ വിളിക്കുന്നവരെ സൗഹൃദം സ്ഥാപിച്ച്‌ പ്രത്യേക സ്ഥലത്തേക്ക് വിളിച്ചു വരുത്തും. . .’; യുവതിയുടെ ഹണിട്രാപ്

കാസര്‍കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് എസ് ഐ പി നളിനാഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദയെയാണ് പിടകൂടിയത്. സാജിദയെ 14 ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി സംഘത്തിലെ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

സാജിതയെ ഉപയോഗപ്പെടുത്തി കാസര്‍കോട്ടെയും പരിസരത്തെയും നിരവധി പേരെ സംഘം കെണിയില്‍ പെടുത്തിയെന്ന് പോലീസിന് വ്യക്തമായിസാജിദ മിസ്ഡ് കോള്‍ കൊടുത്തതാണ് പുരുഷന്മാരെ തട്ടിപ്പിന് ഇരയാക്കുന്നത്. സാജിദയുടെ നമ്ബറിലേക്ക് തിരികെ വിളിക്കുന്നവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പ്രത്യേക സ്ഥലത്തേക്ക് വിളിച്ച്‌ വരുത്തും. ഇവര്‍ എത്തുപ്പോള്‍ സാജിദക്കൊപ്പം നിര്‍ത്തി സംഘം ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്.

ഇത്തരത്തിലാണ് വ്യാപാരിയും തട്ടിപ്പിനിരയായത്. 48000 രൂപയാണ് വ്യാപാരിയില്‍ നിന്നും ആദ്യം സംഘം തട്ടിയെടുത്തത്. പിന്നീട് വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *