Blog Post

Karanavars > News > Keralam > വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്

കോഴിക്കോട്വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരേ ബലാത്സംഗ കേസ്. താമരശേരി രൂപതയിലെ വൈദികനായ ഫാദര്‍ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് കേസെടുത്തത്. പളളിവികാരി ആയിരിക്കെ ഫാദര്‍ മനോജ് പ്ലാക്കൂട്ടം തന്നെ പീഡിപ്പിച്ചെന്നാണ് 45കാരിയായ വീട്ടമ്മയുടെ പരാതി.

ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ 45കാരിയായ വീട്ടമ്മ മനോജ് പ്ലാക്കൂട്ടത്തിനെതിരേ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളിവികാരിയായിരിക്കെ ഫാദര്‍ മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. വീട്ടമ്മയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് ഐപിസി 376-ാം വകുപ്പനുസരിച്ച്‌ ബലാ‍ത്സംഗ കുറ്റം ചുമത്തി കേസെടുത്തു.

സംഭവത്തെക്കുറിച്ച്‌ രൂപത നേതൃത്വത്തിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്. ഫാദര്‍ മനോജ് പ്ലാക്കൂട്ടത്തിനെ ഇടവക ചുമതലയില്‍ നിന്ന് നീക്കിയത് പരാതിയുടെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. ഇയാള്‍ നിലവില്‍ ഉപരിപഠനത്തിനായി മറ്റൊരു കേന്ദ്രത്തിലാണെന്ന് രൂപത നേതൃത്വം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *