Blog Post

Karanavars > News > Keralam > ഫെയ്‌സ് ബുക്ക് കാമുകനെ തേടി മൂന്ന് മക്കളുടെ അമ്മയായ 35കാരി കോട്ടയത്തു നിന്നും തലശ്ശേരിയില്‍ എത്തിയപ്പോഴേക്കും കാമുകന്‍ വിദേശത്തേക്ക് കടന്നു

ഫെയ്‌സ് ബുക്ക് കാമുകനെ തേടി മൂന്ന് മക്കളുടെ അമ്മയായ 35കാരി കോട്ടയത്തു നിന്നും തലശ്ശേരിയില്‍ എത്തിയപ്പോഴേക്കും കാമുകന്‍ വിദേശത്തേക്ക് കടന്നു

തലശ്ശേരി: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി എത്തിയതാണ് തലശ്ശേരിയില്‍ മൂന്നുമക്കളുള്ള വീട്ടമ്മ. കോട്ടയത്ത് നിന്ന് യുവതി എത്തിയപ്പോഴേക്കും ഒരു വിവരവുമില്ല. പിന്നീട് മനസ്സിലാക്കിയത് കാമുകന്‍ വിദേശത്തേക്ക് മുങ്ങിയെന്നും. ഇതേത്തുടര്‍ന്ന് പൊലീസ് യുവതിയായ വീട്ടമ്മയുടെ ബന്ധുക്കളെ കാര്യങ്ങളും അറിയിച്ചു. കോട്ടയം സ്വദേശിയായ മുപ്പത്തഞ്ചുകാരിയാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായത്. എടക്കാട്

സ്വദേശിയാണ് യുവാവ്. ചൊവ്വാഴ്ചയാണ് യുവതി ഇളയമകള്‍ക്കൊപ്പം കാമുകനെക്കാണാന്‍ തലശ്ശേരിയിലെത്തിയത്യുവതി പലതവണ വിളിച്ചിട്ടും കാമുകനെ ഫോണില്‍ കിട്ടിയില്ല. ഇതോടെയാണ് കടുത്ത നടപടിക്ക് മുതിര്‍ന്നത്. അവര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസ് കാമുകന്റെ വിലാസം വാങ്ങി അന്വേഷിച്ചു. ഇതോടെയാണ് കാമുകന്‍ നാടുവിട്ടതായി മനസ്സിലായത്. ഇതേത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചു.

കുറച്ചുനാളായി വിവരമില്ലാത്തതിനാലാണ് യുവതി കാമുകനെ അന്വേഷിക്കാന്‍ നേരിട്ടെത്തിയത്. യുവതിയെയും കുട്ടിയെയും ചൊവ്വാഴ്ച മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചു. യുവതി രേഖാമൂലം പൊലീസില്‍ പരാതിനല്‍കിയിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *