Blog Post

Karanavars > News > Keralam > റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്‌

റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കമിതാക്കളുടെ വഴക്ക്; കുഴങ്ങി റെയില്‍വേ പോലീസ്‌

ബെംഗളൂരു:കെ.എസ്.ആര്‍. റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി കമിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് റെയില്‍വേ പോലീസിനെ കുഴപ്പിച്ചു. കോഴിക്കോട് സ്വദേശികളായ യുവതിയും ആണ്‍സൃഹൃത്തും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ടായിരുന്നു വഴക്കുണ്ടായത്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലീസെത്തി ഇരുവരെയും രാത്രിതന്നെ വൈറ്റ്ഫീല്‍ഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പോലീസ് സ്‌റ്റേഷനില്‍ രണ്ടുദിവസംമുമ്ബ് യുവതിയെ കാണാതായതായി പരാതി ലഭിച്ചിരുന്നു.

വൈറ്റ്ഫീല്‍ഡിലെ ആശുപത്രിയില്‍ നഴ്‌സാണ് യുവതി. ആണ്‍സുഹൃത്ത് സൗദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇരുവരും ഏഴുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കാണാന്‍ സൗദി അറേബ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്മൂന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ യുവതി സമ്മതിച്ചില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷനിലെത്തി തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതിച്ചില്ലെന്നും കൂടെവരുമെന്ന് വാശിപിടിക്കുകയുമായിരുന്നു. ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.

Leave a comment

Your email address will not be published. Required fields are marked *