Blog Post

Karanavars > News > Keralam > ഭാര്യയുടെ സുഹൃത്തായ യുവതിയെ കയറിപ്പിടിച്ച 33കാരന്‍ അറസ്റ്റില്‍

ഭാര്യയുടെ സുഹൃത്തായ യുവതിയെ കയറിപ്പിടിച്ച 33കാരന്‍ അറസ്റ്റില്‍

വണ്ണപ്പുറം: ഭാര്യയുടെ കൂട്ടുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം പൊടിപാറയ്ക്കല്‍ ഷരീഫിനെയാണ് (33) കാളിയാര്‍ എസ്‌.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ പാചകവാതക സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് ഇയാള്‍ എത്തിയത്. വീട്ടില്‍ മറ്റാരുമില്ലെന്നു മനസിലാക്കിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അന്നു തന്നെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയി. ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നുകോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *