Blog Post

Karanavars > News > latest news > വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

മുംബൈപശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. എന്നാല്‍ പശു ചത്തുപോയതായി അധികൃതര്‍ വ്യക്തമാക്കി.

മുംബൈയിലാണ് സംഭവം. അസുഖബാധിതയായ പശുവിനെ മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരതകള്‍ തടയുന്നതിന് മുംബൈ പാരലിലുളള ബോംബെ സൊസറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയിലാണ് പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് നീക്കം ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയിട്ടും പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു.

നവംബര്‍ ഏഴിനാണ് മുംബൈ ബോറിവിലി സ്വദേശി പശുവിനെ ബോംബെ സൊസൈറ്റിയില്‍ പ്രവേശിപ്പിച്ചത്തീറ്റ നിര്‍ത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് ബാഗ് അടക്കമുളള മാലിന്യങ്ങളാണ് വയറ്റില്‍ കണ്ടെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *