Blog Post

Karanavars > News > latest news > 16കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു;  പിന്നാലെ തീ കൊളുത്തി;

16കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു;  പിന്നാലെ തീ കൊളുത്തി;

ലക്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന്‌ പൊലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ്  അയല്‍വാസിയായ യുവാവ് വീട്ടിലെത്തിയത്. ഇതിന് പിന്നാലെ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അലോക് ജയിസ്‌വാല്‍ പറയുന്നു. ബലാത്സംഗത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

Leave a comment

Your email address will not be published. Required fields are marked *