Blog Post

Karanavars > News > Food and Recipes > കരിമീൻ പൊള്ളിച്ചത് ഇലയിൽ പൊതിഞ്ഞത്

കരിമീൻ പൊള്ളിച്ചത് ഇലയിൽ പൊതിഞ്ഞത്

ചേരുവകൾ

കരിമീൻ – 7 എണ്ണം

ഉള്ളി – 250 ഗ്രാം

പച്ചമുളക് – 4 എണ്ണം

ഇഞ്ചി ഒരു ചെറിയ കഷണം

മുളക് – 3 ടീസ്പൂൺ

മഞ്ഞൾ – 2 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

കുടമ്പുളി – 4 എണ്ണം

പെരട്ടി വെയ്ക്കാൻ

മുളക് പൊടി – 1 ടീസ്പൂൺ

കുരുമുളക് പൊടി അര ടീസ്പൂൺ

ഗരം മസാല – 1 ടീസ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് കരിമീൻ നന്നായി പെരട്ടി വെയ്ക്കുക. മീനിൽ മസാല പിടിക്കുന്നതിനാണ് ഒന്നര, രണ്ട് മണിക്കൂർ പെരട്ടി വെയ്ക്കുന്നത്.

ഇനി ഒരു ഫ്രൈ പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിൽ മീൻ ഫ്രൈ ചെയ്യുക. അധികം മൊരിഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ മീൻ വാങ്ങി വെക്കുക

ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി ചതയ്ക്കുക. മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ കൂട്ടുകൾ ചേർത്ത് ചെറുതീയിൽ വഴറ്റുക. മുളകു പൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുടമ്പുളിയും ചേർക്കാം. പുളിക്കനുസരിച്ച് കുടമ്പുള്ളി മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. വഴറ്റിയ കൂട്ട് ഉപ്പും പുളിയും നന്നായി പിടിക്കാൻ അൽപ്പ നേരം മാറ്റി വെക്കുക.

ഇനി വാഴയില ചെറുതീയിൽ ഒന്ന് വാട്ടിയെടുത്ത് കഷണങ്ങളാക്കിയതിന് ശേഷം വഴറ്റിയ കൂട്ട് ഇതിലിടുക. അതിലേക്ക് ഫ്രൈ ചെയ്ത കരിമീൻ വെയ്ക്കുക. കരീമീന് മുകളിൽ വീണ്ടും കൂട്ട് ചേർക്കുക. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരിനാൽ കെട്ടുക. എന്നിട്ട് ഫ്രൈ പാനിൽ എണ്ണ പുരട്ടി ഒന്ന് പൊള്ളിച്ചെടുക. തിരിച്ചും മറിച്ചിട്ട് ചെറു തീയിൽ അൽപ്പനേരം പൊള്ളിച്ചാൽ മതിയാകും. സ്വാദിഷ്ടമായ കരിമീൻ പൊള്ളിച്ചത് റെഡി

Leave a comment

Your email address will not be published. Required fields are marked *