Blog Post

Karanavars > News > latest news > 21കാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

21കാരിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ 21 കാരിയെ അഞ്ച് അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നോയിഡ പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചത്.സെക്ടോബര്‍ 63ല്‍ ബുധനാഴ്ച രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്.

തന്റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ എത്തിയത്. ജോലി ശരിയാക്കാമെന്ന് ഇയാള്‍ ഉറപ്പുനല്‍കുകയും പാര്‍ക്കില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ വച്ച്‌ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ക്കിലുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ ഇത് കാണുകയും യുവതിയുടെ സുഹൃത്തിനെ പിടികൂടുകയും ചെയ്തു. എന്നാല്‍ ഈ സംഘം പിന്നീട് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തുകയും പരാതി നല്‍കുകയുമായിരുന്നു.പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കൗണ്‍സിലിംഗ് നടത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *