ഇതോടെ കുഞ്ഞുങ്ങളേ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കള്‍ ജയിലാകും എന്ന് ഉറപ്പായി. പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം കണ്ണൂര്‍ ജില്ലയിലാണ്. പോലീസിന്റെ സഹായത്തിനും അതിനുള്ള വഴികാട്ടാനും നീതി പീഠവും കൈ കോര്‍ക്കുന്നു.
കണ്ണൂര്‍ ജില്ലാ ജഡ്ജിയും ജില്ലയിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കണ്ണീരൊപ്പാനുള്ള തീരുമാനമുണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര് സ്വന്തം സുഖങ്ങള്‍ തേടി ഒളിച്ചോടുമ്ബോള് കുഞ്ഞുങ്ങളുടെ അവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി കുട്ടികളുടെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നതും വഴിയാധാരമാകുന്നതും.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. ഈ തീരുമാനമനുസരിച്ച് കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നല്‍കിയിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഒളിച്ചോട്ടക്കാരെ പിടികൂടി കോടതിയില്‍ ഹാജരാക്കുമ്ബോള്‍ അവരുടെ താല്പര്യമനുസരിച്ച് പോകാനായി കോടതികള്‍ അനുവദിക്കുകയാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടമാണെങ്കില്‍ ഇനിമുതല്‍ ഇവര്പോകേണ്ടി വരിക നേരെ ജയിലിലേക്കാണ്.