Blog Post

Karanavars > News > latest news > ഭാവന വീണ്ടും സുന്ദരിയായി;നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

ഭാവന വീണ്ടും സുന്ദരിയായി;നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

കഴിഞ്ഞ ആഴ്ച മലയാളത്തില്‍ നിന്നും പ്രമുഖ താരങ്ങളുടെ എല്ലാം ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. അക്കൂട്ടത്തിലേക്ക് നടി ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയ്ക്ക് വേണ്ടി ബ്രൈഡല്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ഭാവനയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഭാവന പുറത്ത് വിട്ടതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു.

ലെഹങ്കയിലും സാരിയിലും അടക്കം വ്യത്യസ്ത ഗെറ്റപ്പിലുള്ള നടിയുടെ ഫോട്ടോസായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടത്. പഴയതിലും അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രത്തിന് താഴെയുള്ള ആരാധകരുടെ കമന്റുകളില്‍ കൂടുതലുംഅതിനൊപ്പം മലയാള സിനിമയിലേക്ക് നടി എന്നാണ് തിരിച്ചെത്തുന്നതെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നത്.

കന്നഡ നിര്‍മാതാവ് നവീനുമായിട്ടുള്ള വിവാഹശേഷം കന്നഡത്തില്‍ സജീവമായിരിക്കുകയാണ് ഭാവന. ഈ വര്‍ഷം ഭാവന നായികയായി അഭിനയിച്ച രണ്ട് സിനിമകളാണ് പുറത്ത് വന്നത്. മലയാളത്തില്‍ നിന്നും നല്ല കഥാപാത്രം ലഭിച്ചാല്‍ താന്‍ അഭിനയിക്കാന്‍ എത്തുമെന്ന് നേരത്തെ നടി പറഞ്ഞിരുന്നു. അടുത്തിടെ കേരളത്തില്‍ ഒരു റിയാലിറ്റി ഷോ യില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനും ഭാവന എത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *